തൃശൂര്‍: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലേക്കും ടാപ്പുകളിലൂടെ ശുദ്ധജല വിതരണം ചെയ്യുന്നതിനായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന് അപേക്ഷ ക്ഷണിച്ചു. ജലജീവന്‍ മിഷന് പദ്ധതിയായ ജലനിധിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്.
ടീം ലീഡര്‍ (രണ്ട് പഞ്ചായത്തിന് ഒരാള്‍) – 18 ഒഴിവുകളുണ്ട്.
- എംഎസ്ഡബ്ള്യൂ/എംഎ സോഷ്യോളജി ബിരുദാനന്തര ബിരുദം.
- ഗ്രാമ വികസന പദ്ധതി/ ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം,
- ടൂ വീലര്‍ ലൈസന്‍സ്,
- കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍ – 37 ഒഴിവുകള്‍.
- ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിങ്. ഗ്രാമ വികസന പദ്ധതി /സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം,
- ടൂ വീലര്‍ ലൈസന്‍സ്,
- കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – 37 ഒഴിവുകള്‍.
ഡിഗ്രി. ഗ്രാമ വികസന പദ്ധതി / സാമൂഹ്യ സേവനം / ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.
അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ജൂലൈ 12 തിങ്കളാഴ്ച്ച വൈകീട്ട് 5 മണി വരെ. അപേക്ഷകള്‍ ബയോഡാറ്റ സഹിതം jjmkudumbasrheethrissur@gmail.com എന്ന മെയിലിലേക്കോ, അല്ലെങ്കില്‍ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന് അയ്യന്തോള്‍, തൃശൂര്‍ – 680 003 എന്ന വിലാസത്തിലോ അയയ്ക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കുടുംബശ്രീ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്കുന്നതിനുമായി വിവിധ തസ്തികകളിലേക്ക് താല്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന് അപേക്ഷ ക്ഷണിച്ചു.
- ആനക്കയം,
- ഒതുക്കുങ്ങല്‍,
- പൊന്മള,
- ആലിപ്പറമ്പ്,
- അങ്ങാടിപ്പുറം,
- ഏലംകുളം,
- കീഴാറ്റൂര്‍,
- മേലാറ്റൂര്‍,
- താഴേക്കോട്,
- വെട്ടത്തൂര്‍,
- പുലാമന്തോള്‍,
- കരുളായി,
- കരുവാരക്കുണ്ട്,
- തുവ്വുര്,
- നിറമരുതുര്‍,
- ഒഴുര്‍,
- പെരുമണ്ണ ക്ലാരി,
- തിരുനാവായ,
- വെട്ടം,
- ആതവനാട്,
- തെന്നല,
- പറപ്പുര്
എന്നീ പഞ്ചായത്തുകളിലാണ് നിയമനം. തസ്തികകളും യോഗ്യതയും ഒഴിവുകളുടെ എണ്ണവും ചുവടെ ചേര്‍ക്കുന്നു.
ടീം ലീഡര്‍ (രണ്ട് പഞ്ചായത്തുകളില്‍ ഒരാള്‍ വീതം). യോഗ്യത – എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി. റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- ഒഴിവുകളുടെ എണ്ണം- എട്ട്. പഞ്ചായത്ത് പ്രവര്‍ത്തന പരിധി – ഒന്ന്.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍ – ഡിപ്ലോമ/ബിരുദം (സിവില്‍ എഞ്ചിനീയറിംഗ്). റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒഴിവുകളുടെ എണ്ണം – 16.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – ബിരുദം. റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം – 16.
അപേക്ഷകള്‍ അയക്കേണ്ട അവസാന തീയ്യതി ജൂണ്‍ 25. ബയോഡാറ്റ സഹിതം memalappuram@gmail.com എന്ന മെയിലേയ്ക്കോ അല്ലെങ്കില്‍ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്, മലപ്പുറം എന്ന വിലാസത്തിലോ അപേക്ഷകള്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733470.
കൊല്ലം: കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന് പി.ഒ, കൊല്ലം 691013 വിലാസത്തില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. യോഗ്യതയും വിശദവിവരങ്ങളും 04742794692 നമ്പരില്‍ ലഭിക്കും.
കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 14 ഒഴിവുകൾ), അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 52 ഒഴിവുകൾ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാർക്ക് മുൻഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയേഴ്സ് വിഭാഗത്തിൽ (www.kudumbashree.org/careers) ലഭ്യമാണ്.
●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal
E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9048094809
Office: 0496 2931947
●▬▬▬▬▬▬▬▬▬▬▬▬▬●
ടെലിഗ്രാം ലിങ്ക്
https://t.me/cscvanimel
വാട്സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
●▬▬▬▬▬▬▬▬▬▬▬▬▬●
