Uncategorized

കേരള പോലീസിൽ കോസ്റ്റൽ വാർഡൻ ആവാൻ അവസരം

കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾ നിന്നും പോലീസ് സേനയെ സഹായിക്കുന്നതിന് കോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാം. സ്ത്രീകൾക്ക് നിയമനത്തിൽ മുൻഗണന ലഭിക്കുന്നതായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഫ് ലൈൻ (തപാൽ) വഴി അപേക്ഷിക്കാവുന്നതാണ്.

ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : കേരളാ പോലീസ് 
  • തസ്തികയുടെ പേര്: കോസ്റ്റൽ വാർഡൻ
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ട്
  • നിയമനം : കരാറടിസ്ഥാനത്തിൽ 
  • ശമ്പളം : 18,900/- രൂപ (പ്രതിമാസം)
  • ഒഴിവുകൾ : 36 
  • ജോലി സ്ഥലം : കേരളത്തിൽ ഉടനീളം 
  • അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ (തപാൽ)
  • അപേക്ഷ ആരംഭിക്കുന്നത് : 28.12.2021
  • അവസാന തീയതി :15.01.2022

ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതികൾ: 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 28 ഡിസംബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 15 ജനുവരി 2022

ഒഴിവുകളുടെ വിശദാംശങ്ങൾ :

  • അഴീക്കോട് (തൃശ്ശൂർ) : 05
  • മുനക്കക്കടവ് (തൃശ്ശൂർ) : 08
  • അഴീക്കൽ (കണ്ണൂർ) : 01
  • തലശ്ശേരി (കണ്ണൂർ) : 04
  • തൃക്കരിപ്പൂർ (കാസർഗോഡ്) : 06
  • ബേക്കൽ (കാസർഗോഡ്) : 06
  • കമ്പള  (കാസർഗോഡ്) : 06
ശമ്പള വിശദാംശങ്ങൾ: 
  • 18,900/- രൂപ (പ്രതിമാസം)
  • തിരഞ്ഞെടുക്കപ്പെടുന്നവർ 5,000/- രൂപയുടെ ബോണ്ട് കെട്ടി വയ്ക്കേണ്ടതാണ്
  • പരിശീലന കാലയളവിൽ പ്രസ്തുത പ്രതിമാസ വേതനം ലഭിക്കുന്നതാണ്
 

പ്രായപരിധി :

  • 2021 ജനുവരി ഈ മാസം ഒന്നാം തീയതി 18 നും 50 നും മധ്യേ (പ്രായം കുറഞ്ഞവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും)
 
 
 
 

യോഗ്യതാ വിശദാംശങ്ങൾ: 

  • പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം
 

ശാരീരിക യോഗ്യതകൾ

  • ഉയരം പുരുഷന്മാർ: 160 സെ.മീ  സ്ത്രീകൾ : 150 സെ.മീ
  • നീന്താൻ ഉള്ള കഴിവ് നിർബന്ധ യോഗ്യതയാണ്
  • ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ച ഫിഷർമാൻ സർട്ടിഫിക്കറ്റ്, 15ഈ വർഷത്തെ നേറ്റിവിറ്റി (ഫിഷറീസ് വില്ലേജ്) സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്/ തിരിച്ചറിയൽ കാർഡ്/ ആധാർ കാർഡ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം ലഭ്യമാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റുകളുടെ അസ്സലും റേഷൻകാർഡ്/ ഇലക്ഷൻ ഐഡി/ ആധാർ കാർഡ് എന്നിവയിലേതെങ്കിലും ഒന്നിന്റെയും അസ്സലും ഹാജരാകാത്ത വരെ റിക്രൂട്ട്മെന്റിൽ പങ്കെടുപ്പിക്കുന്നതല്ല.
മെഡിക്കൽ ഫിറ്റ്നസ്

ചെവി: നല്ല കേൾവി ശക്തി ഉണ്ടായിരിരിക്കണം

കണ്ണ് : കണ്ണടയില്ലാതെ താഴെ പറയുന്ന വിധത്തിലുള്ള കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തണം

  • വലതുകണ്ണ് : ദൂരക്കാഴ് 6/ 6 സ്നെല്ലെൻ സമീപ കാഴ്ച 0.5 സ്നെല്ലെൻ
  • ഇടത് കണ്ണ് : ദൂരക്കാഴ് 6/ 6 സ്നെല്ലെൻ സമീപ കാഴ്ച 0.5 സ്നെല്ലെൻ
  • കളർ വിഷൻ : സാധാരണമായിരിക്കണം
  • നിശാന്ധത : ഇല്ലാതിരിക്കണം കാഴ്ചശക്തി

1- ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം, വർണാന്ധത, സ്ക്വിന്റ അല്ലങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്, മുട്ടുത്തട്ട്, പരന്ന പാതം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല് (മുൻപല്ല് ) ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതാണ്

 
2- ഉദ്യോഗാർത്ഥികൾ പ്രായോഗിക പരീക്ഷാ സമയത്ത് ശാരീരിക യോഗ്യതയും കണ്ണട കൂടാതെയുള്ള കാഴ്ച്ച ശക്തിയും തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്. കാഴ്ച ശക്തി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഗവർമെന്റ് സർവീസിൽ ഉള്ള ഒഫ്താൽമോളജിസ്റ്റിൽ നിന്നും മെഡിക്കൽ ഫിറ്റ്നസ് സംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങുന്ന നിശ്ചിത മാതൃകയിൽ ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസ്സൽ) അസിസ്റ്റന്റ്‌ സർജന്റെ/ ജൂനിയർ കൺസൾട്ടന്റിന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസറിൽ നിന്നും വാങ്ങി ഹാജരാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റ് അവരവരുടെ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്

പേശികളും സന്ധികളും: തളർവാതം ഉണ്ടായിരിക്കരുത് , എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കുന്നവയായിരിക്കണം

നാഡീവ്യൂഹം: പൂർണമായും സാധാരണ രീതിയിലുള്ളതായിക്കണം . പകർച്ച വ്യാധികൾ ഒന്നും ഉണ്ടായിരിക്കരുത്

മുട്ട് തട്ട്, പരന്ന പാതം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല് (മുൻ പല്ല് ),ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ ഉണ്ടായിരിക്കരുത്.

 
കായിക ക്ഷമതാ പരീക്ഷ :

  • 300 മീറ്റർ ഫ്രീ സ്റ്റെൽ നീന്തൽ: പുരുഷന്മാർ 8 മിനുട്ട് (സ്ത്രീകൾ 10 മിനുട്ട്)
  • 50 മീറ്റർ നീന്തൽ (നീന്തൽ അറിയാത്ത ഒരു വ്യക്തിയെ വഹിച്ചുകൊണ്ട്): പുരുഷന്മാർ 4 മിനുട്ട് (സ്ത്രീകൾ 5 മിനുട്ട്
  • 4 കിലോ ഭാരം വഹിച്ചു കൊണ്ട് വെള്ളത്തിൽ പൊങ്ങി കിടക്കണം: പുരുഷന്മാർ 3 മിനിറ്റ് (സ്ത്രീകൾ രണ്ട് മിനിറ്റ്)
ഓരോ ഉദ്യോഗാർത്ഥി യും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുള്ള 7 ഇനങ്ങളിൽ  ഏതെങ്കിലും 5 ഇനങ്ങളിൽ  യോഗ്യത നേടിയിരിക്കണം
 

പുരുഷന്മാർ 

  • 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
  • ഹൈജമ്പ്: 1.32 മീറ്റർ
  • ലോങ്ങ് ജമ്പ്: 4.572 മീറ്റർ
  • ഷോട്ട് പുട്ട്: 6.096 മീറ്റർ
  • ക്രിക്കറ്റ് ബോൾ ത്രോ: 6.096 മീറ്റർ
  • റോപ്പ് ക്ലൈംബിംഗ്: 3.658 മീറ്റർ
  • പുൾ അപ്പ് & ചിന്നിങ്: 8 തവണ 
സ്ത്രീകൾ 
  • 100 മീറ്റർ ഓട്ടം: 17 സെക്കൻഡ്
  • ഹൈജമ്പ്: 1.06 മീറ്റർ
  • ലോങ്ങ് ജമ്പ്: 3.05 മീറ്റർ
  • ഷോട്ട് പുട്ട്: 4.88 മീറ്റർ
  • ക്രിക്കറ്റ് ബോൾ ത്രോ: 14 മീറ്റർ
  • ഷട്ടിൽ റൈസ് (4×25): 14 മീറ്റർ
  • 200 മീറ്റർ ഓട്ടം: 8 തവണ

തിരഞ്ഞെടുക്കൽ പ്രക്രിയ: 

  • എഴുത്തുപരീക്ഷ
  • ഡോക്യുമെന്റ് പരിശോധന
  • വ്യക്തിഗത അഭിമുഖം

അപേക്ഷിക്കേണ്ട വിധം:
കോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. പ്രിന്റ് ഔട്ട് എടുത്ത് 28 ഡിസംബർ 2021 മുതൽ 15 ജനുവരി 2022 വരെ നിങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഓഫ് ലൈൻ (തപാൽ)  വഴി  അപേക്ഷിക്കാം.

വിലാസം :

ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കോസ്റ്റൽ പോലീസ്, കോസ്റ്റൽ പോലീസ് ഹെഡ് കോട്ടേഴ്സ്, മറൈൻഡ്രൈവ്, എറണാകുളം ജില്ല, പിൻ കോഡ് – 682031

Important Links
Official NotificationClick Here
Application FormClick Here
Official WebsiteClick Here
For Latest JobsClick Here
Join Job News-Telegram GroupClick Here

 

 

 

അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും👇

ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കിടുക, മറ്റ് സോഷ്യൽ മീഡിയകളിൽ പങ്കിടാനും സി എസ് സി വാണിമേല്‍ (THWAYYIB) – ഡിജിറ്റൽ സേവയുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനും ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനും ഫേസ്ബുക്ക് പേജിൽ പിന്തുടരാനും മറക്കരുത്.

●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal
E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9048094809
Office: 0496 2931947
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
●▬▬▬▬▬▬▬▬▬▬▬▬▬●

Leave a Reply

Your email address will not be published. Required fields are marked *